ഖത്തര്‍: കൊറോണ വൈറസ് ബാധിച്ച് ഖത്തറില്‍ ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി മൊയ്തു ഹാജി (68)യാണ് മരിച്ചത്. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
നാട്ടിലെ മദ്രസാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇദ്ദേഹത്തിന് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല.ഓണ്‍അറൈവല്‍ വിസയില്‍ കഴിയവെയാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് പരിശോധനാഫലവും വന്നു. ന്യൂമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും ഇന്ന് വെളുപ്പിന് ഹമദ് ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നുവെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
കൊറോണ പ്രോട്ടോകോള്‍ പ്രകാരം വൈകുന്നേരത്തോടെ മൃതദേഹം ഖത്തറില്‍ ഖബറടക്കി. ദീര്‍ഘ കാലം സൌദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. അലീമയാണ് ഭാര്യ. മക്കള്‍ : റംല, റഹ്മത്ത്, റസീന. ജാമാതാക്കള്‍ : മുഹമ്മദ് കൂട്ടാലിട, മുഹമ്മദ് കല്ലൂര്‍, ഹമീദ്
Discussion about this post