തിരുവനന്തപുരം:കൊവിഡ് 19 എന്ന മഹാമാരിയെ ഭൂമുഖത്ത് നിന്ന് തുരത്താന്‍ ആരോഗ്യ പ്രവര്‍ത്തകരെ പോലെ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കേരളാ പോലീസിന് കൊവിഡ് കിറ്റുകള്‍ കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്. പുനഃരുപയോഗിക്കാന്‍ സാധിക്കുന്ന കൊവിഡ് കിറ്റുകളാണ് സംഘടന പോലീസ് സേനയ്ക്ക് കൈമാറിയിരിക്കുന്നത്.
സംഘടനയുടെ പ്രതിനിധിയായി മേജര്‍ രവിയാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസിന് കൊവിഡ് കിറ്റുകള്‍ കൈമാറിയത്.
നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുകളും വിശ്വശാന്തി ഫൗണ്ടേഷന് വിതരണം ചെയ്തിരുന്നു.
Discussion about this post