‘മുസ്ലീം സമുദായം ജീവിക്കുന്ന കാലത്തോട് നീതി പുലര്‍ത്തിയതിന് അഭിവാദ്യങ്ങള്‍, മറ്റുമതങ്ങള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്, സര്‍ക്കാറിന്റെ ഇളവുകള്‍ മനുഷ്യാവകാശത്തിന്റെ പരോള്‍ കാലമാണ്, അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഇളവുകള്‍ ലഭിച്ചവരുടെ മനുഷ്യത്വത്തിനനുസരിച്ചാണ്’; ഹരീഷ് പേരടി

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും പള്ളികളില്‍ പ്രാര്‍ത്ഥന വേണ്ടെന്ന് തീരുമാനിച്ചതിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. മുസ്ലീം സമുദായം ജീവിക്കുന്ന കാലത്തോട് നീതി പുലര്‍ത്തി പള്ളികളില്‍ പ്രാര്‍ത്ഥന വേണ്ടെന്ന് തീരുമാനം എടുത്തതിന് അഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം ഈ തിരിച്ചറിവ് മറ്റുമതങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും സര്‍ക്കാറിന്റെ ഇളവുകള്‍ മനുഷ്യാവകാശത്തിന്റെ പരോള്‍ കാലമാണെന്നും പരോള്‍ കാലം നല്ല സാമൂഹ്യ ജീവിയാവണോ? അതോ സാമൂഹ്യ വിരുദ്ധനാവണമോ? അത് ഇളവുകള്‍ എങ്ങിനെ ഉപയോഗിക്കണം എന്ന് ഇളവുകള്‍ ലഭിച്ചവരുടെ മനുഷ്യത്വത്തിനനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടുകളില്‍ പ്രാര്‍ത്ഥന നടത്തിയാലും എല്ലാ സങ്കടങ്ങളും കേള്‍ക്കാന്‍ കഴിവുള്ളതല്ലെ നമ്മുടെ എല്ലാവരുടെയും ദൈവ വിശ്വാസമെന്നും അതുകൊണ്ട് നമുക്ക് നല്ല മനുഷ്യരാവാം എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മുസ്ലിം സമുദായം ജീവിക്കുന്ന കാലത്തോട് നിതി പുലര്‍ത്തി പ്രാര്‍ത്ഥന പള്ളികളില്‍ വേണ്ട എന്ന് കേരളത്തിന്റെ പല സ്ഥലങ്ങളിലും തീരുമാനമെടുക്കുന്നു.അഭിവാദ്യങ്ങള്‍.ഈ തിരിച്ചറിവ് മറ്റുമതങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.സര്‍ക്കാറിന്റെ ഇളവുകള്‍ മനുഷ്യാവകാശത്തിന്റെ പരോള്‍ കാലമാണ്..പരോള്‍ കാലം നല്ല സാമൂഹ്യ ജീവിയാവണോ? അതോ സാമൂഹ്യ വിരുദ്ധനാവണമോ? അത് ഇളവുകള്‍ എങ്ങിനെ ഉപയോഗിക്കണം എന്ന് ഇളവുകള്‍ ലഭിച്ചവരുടെ മനുഷ്യത്വത്തിനനുസരിച്ചാണ്.നമുക്ക് മനുഷ്യവംശത്തെ നിലനിര്‍ത്താം.ദൈവം സര്‍വ്വവ്യാപിയല്ലെ ?..വീടുകളില്‍ പ്രാര്‍ത്ഥന നടത്തിയാലും ഏല്ലാ സങ്കടങ്ങളും കേള്‍ക്കാന്‍ കഴിവുള്ളതല്ലെ നമ്മള്‍ ഏല്ലാവരുടെയും ദൈവ വിശ്വാസം.അതുകൊണ്ട് നമുക്ക് നല്ല മനുഷ്യരാവാം.

Exit mobile version