കൊച്ചി: ഈ ലോക്ക്ഡൗണ്‍ കാലം നിരവധി കലാപ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. നീണ്ട അവധിക്കാലം വീട്ടിനുള്ളില്‍ അടച്ചിരിക്കുന്ന അവസരത്തില്‍ ക്രിയാത്മകമായി ഉപയോഗിച്ചിരിക്കുകയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷാദ്. സാധാരണ ക്രിയേറ്റിവിറ്റിയില്‍ നിന്നും അല്പം വ്യത്യസ്തമായി സൈക്കിള്‍ ബൈക്ക് നിര്‍മ്മിച്ചാണ് ഹര്‍ഷാദ് വാര്‍ത്തകളില്‍ ഇളം നേടുന്നത്.
പള്ളുരുത്തിയിലെ തൊണ്ടിപ്പറമ്പില്‍ ഹാഷിമിന്റെ മകനാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ടിഎച്ച് ഹര്‍ഷാദ്. പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പഴയ വാഹനങ്ങളുടെ തുരുമ്പെടുത്തുകിടന്ന ഉപയോഗശൂന്യമായ ഭാഗങ്ങളൊക്കെ തേച്ചുമിനുക്കിയെടുത്ത് ചില്ലറ പണികളൊക്കെ ചെയ്ത് സൈക്കിളിന്റെ രൂപത്തിലൊരു മോട്ടോര്‍ ബൈക്ക് നിര്‍മിച്ചിരിയ്ക്കുകയാണ് ഈ മിടുക്കന്‍.
ഒറ്റനോട്ടത്തില്‍ സൈക്കിളാണെന്നു തോന്നും. എന്നാല്‍ സംഗതി ബൈക്കാണ്.
പൈപ്പാണ് പെട്രോള്‍ ടാങ്ക്. ഒരു ലിറ്റര്‍ പെട്രോള്‍ കൊള്ളും. ഒരു ലിറ്റര്‍ പെട്രോളടിച്ചാല്‍ 50 കിലോമീറ്ററോടും ഈ സൈക്കിള്‍ ബൈക്ക്!
എം സ്വരാജ് എംഎല്‍എയാണ് ഹര്‍ഷാദിന്റെ കിടിലന്‍ കണ്ടുപിടിത്തം പങ്കുവച്ചിരിക്കുന്നത്. ഇന്നത്തെ ക്ലാസുമുറികളില്‍ ഹര്‍ഷാദുമാരുണ്ട്. അവരീ ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഹര്‍ഷാദിനെ കുറിച്ചുള്ള എംഎല്‍എ സ്വരാജിന്റെ കുറിപ്പ്:
പ്രതിസന്ധികളിലും സാധ്യതകളുണ്ട്…
ലോക്ക്ഡൗണില്‍ ജീവിതം നിശ്ചലമായ രണ്ടര മാസം കടന്നു പോകുമ്പോള്‍
പ്രതിസന്ധിയുടെ കാലത്തെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തിയ പലരുടേയും വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്.
ആശങ്കകളുടേയും അനിശ്ചിതത്വത്തിന്റെയും നടുവില്‍ നില്‍ക്കുമ്പോഴും ജീവിതത്തെ പ്രതീക്ഷയോടെ സമീപിയ്ക്കാന്‍ ഇത്തരം വാര്‍ത്തകള്‍ നമ്മളെ സഹായിയ്ക്കും.
അത്തരത്തിലൊരു കാര്യമാണിവിടെ സൂചിപ്പിയ്ക്കുന്നത്. പള്ളുരുത്തിയിലെ തൊണ്ടിപ്പറമ്പില്‍ ശ്രീ.ഹാഷിമിന്റെ മകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ
ടി എച്ച് ഹര്‍ഷാദാണ് കഥാനായകന്‍.
പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പഴയ വാഹനങ്ങളുടെ തുരുമ്പെടുത്തുകിടന്ന ഉപയോഗശൂന്യമായ ഭാഗങ്ങളൊക്കെ തേച്ചുമിനുക്കിയെടുത്ത് ചില്ലറ പണികളൊക്കെ ചെയ്ത് സൈക്കിളിന്റെ രൂപത്തിലൊരു മോട്ടോര്‍ ബൈക്ക് നിര്‍മിച്ചിരിയ്ക്കുകയാണ് ഈ മിടുക്കന്‍.
ഒറ്റനോട്ടത്തില്‍ സൈക്കിളാണെന്നു തോന്നും. എന്നാല്‍ സംഗതി ബൈക്കാണ്.
പൈപ്പാണ് പെട്രോള്‍ ടാങ്ക്. ഒരു ലിറ്റര്‍ പെട്രോള്‍ കൊള്ളും. ഒരു ലിറ്റര്‍ പെട്രോളടിച്ചാല്‍ 50 കിലോമീറ്ററോടും ഈ സൈക്കിള്‍ ബൈക്ക്!
ലോക്ക് ഡൗണ്‍ കാലത്ത് ജീവിതം നിശ്ചലമായ ദിനങ്ങളിലാണ് ഹര്‍ഷാദ് തന്റെ ലളിതസുന്ദര വാഹനം നിര്‍മിച്ചത്.
ഒരു ഒമ്പതാം ക്ലാസുകാരനാണ് ഈ വാഹനം രൂപകല്‍പന ചെയ്തതെന്നോര്‍ക്കണം.
നമുക്കഭിമാനിയ്ക്കാം,
ഇന്നത്തെ ക്ലാസുമുറികളില്‍ ഹര്‍ഷാദുമാരുണ്ട്. അവരീ ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കും. തീര്‍ച്ച.
Discussion about this post