പാലക്കാട്: പാലക്കാട് മറ്റൊരു ആനയെ കൂടി ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അട്ടപ്പാടിയിലാണ് കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അഗളി ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചരിഞ്ഞ ആന അഴുകിയ നിലയിലായിരുന്നു. ആന ചരിഞ്ഞിട്ട് രണ്ടാഴ്ചയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ സാനിദ്ധ്യമുള്ള പ്രദേശത്താണ് ആന ചരിഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായിരുന്ന ആന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ കത്തുന്നതിന് ഇടയിലാണ് മറ്റൊരു ആനയെ കൂടി ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ആന ചരിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
Discussion about this post