കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയായെങ്കിലും എറണാകുളം ജില്ലയിലെ മുസ്ലിം പള്ളികള്‍ തുറക്കുന്നില്ലെന്ന് വിവിധ മുസ്ലീം ജമാഅത്തുകളുടെ യോഗത്തില്‍ തീരുമാനം.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാടിന്റെ പൊതുനന്മയ്ക്കായി സമൂഹപ്രാര്‍ഥന ത്യജിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു.
നേരത്തെ, തലസ്ഥാനത്തെ പാളയം ജുമാമസ്ജിദും തുറക്കുന്നില്ലെന്ന് ജമാഅത്ത് കമ്മറ്റി അറിയിച്ചിരുന്നു. ആരാധനയ്ക്ക് എത്തുന്നവരില്‍ ഏറെയും അപരിചിതരായ സാഹര്യത്തില്‍ മുന്‍കരുതലൊരുക്കാന്‍ സാധിക്കില്ലെന്ന് കമ്മറ്റി വ്യക്തമാക്കിയിരുന്നു.
Discussion about this post