കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ഏറ്റെടുത്ത് നടന് ഉണ്ണി മുകുന്ദന്. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് 30 സ്മാര്‍ട്ട് ഫോണുകളാണ് താരം വാങ്ങി നല്‍കിയത്. നേരത്തെ നടന് ജയസൂര്യ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, സാബുമോന്, സുബീഷ് തുടങ്ങി നിരവധി പേര് വിവിധ സംഘടനകള്‍ വഴിയും നേരിട്ടും ടാബുകളും ടിവികളും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്കി ഉണ്ണി മുകുന്ദനും രംഗത്തെത്തിയത്.
സംസ്ഥാനത്ത് കൊവിഡ് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴിയാക്കിയിരുന്നു. എന്നാല്‍ രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഫോണുകളോ ടിവികളോ ലഭ്യമല്ലാത്തവരായി ഉണ്ടെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്കൂളുകളിലെ ലാപ്ടോപ്പ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരുന്നു. വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് കുട്ടികളുടെ പഠനത്തിനായി സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
Discussion about this post