തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ ശ്രീചിത്രത്തിന്റെ വാദങ്ങള്‍ പൊളിച്ച് പുതിയ തെളിവുകള്‍ പുറത്ത്. ശ്രീചിത്രനും ദീപാ നിശാന്തുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. കവിത തന്റേത് തന്നെയാണെന്നും കവിയായ എസ് കലേഷാണ് മോഷ്ടാവെന്നും എന്നുള്ള സന്ദേശങ്ങളാണ് ദീപാ നിശാന്ത് പുറത്ത് വിട്ടത്. ഇതോടെ ശ്രീചിത്രന് നിരത്തിയ വാദങ്ങളുടെ പൊള്ളയാണ് വെളിപ്പെടുന്നത്.
വാര്‍ത്താ പോര്‍ട്ടല്‍ ന്യൂസ്റപ്റ്റിനാണ് ദീപാ നിശാന്ത് തെളിവുകള്‍ കൈമാറിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് ദീപാ നിശാന്തിനെതിരെ വിവാദം ഉയര്‍ന്നത്. ശ്രീചിത്രന് കലേഷിനോട് മാപ്പ് പറഞ്ഞ ഫേസ്ബുക്ക് സ്റ്റാറ്റസിലും കവിത സ്വയം തിരുത്തിയതാണെന്നോ, തന്റേതാണെന്നോ പറഞ്ഞതായി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
കവിത എസ് കലേഷിന്റേതാണോ എന്ന ദീപയുടെ ചോദ്യത്തിന് ശ്രീചിത്രന് പ്രതികരിച്ചത് ഇങ്ങനെ; ”ഈ പ്രശ്നം മുമ്പ് സംസാരിച്ച് തീര്‍ത്തതാണ്. ഈ കവിത എപ്പോള്‍ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആള് ദീപയാണ്. കലേഷിന്റെ പേരില്‍ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്നങ്ങളൊക്കെ 2017ലെ സംഭവങ്ങള്‍ ആണ്. അതുവലിയ പ്രശ്നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ ഉണ്ടായി.”
ഞാന്‍ എഴുതിയ പലതും ഇങ്ങനെ കൈയില്‍ നിന്നുപോയി. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങള്‍ തകര്‍ന്നു. ഈ കാലത്തില്‍ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാന്‍ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്നമുണ്ടായി. ‘അര്‍ദ്ധരാത്രി’ എന്ന എന്റെ കവിത ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ പേരില്‍ വന്നു.”
ഞാന്‍ മോഷ്ടിച്ചെന്നല്ലേ കരുതൂ. ഞാനെന്താണ് വേണ്ടതെന്ന് ദീപ നിശാന്ത് ശ്രീചിത്രനോട് തിരിച്ച് ചോദിക്കുന്നതുമാണ് സ്ക്രീന്‍ ഷോട്ടിലുള്ളത്. എസ് കലേഷ് 2011 ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതാണ് കവിതാവിവാദത്തിന് തുടക്കം. തുടര്‍ന്ന് ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.
എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വെളിപ്പെടുത്തിയിരുന്നു.
കടപ്പാട്; ന്യൂസ്റപ്പ്റ്റ്
Discussion about this post