മലപ്പുറം: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വ്യാജവ്യാജവര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധം അണയാതെ ആളിക്കത്തുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.
ഫേസ്ബുക്കിലൂടെയായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം. ആനയുടെ പേര് ഉമാദേവി എന്നല്ല. സംഭവം നടന്നത് മലപ്പുറത്തല്ല. പാലക്കാടാണെന്നും പാലക്കാടാണ് സംഭവം നടന്നതെന്ന് വെച്ച് പാലക്കാട്ടുകാരെല്ലാം ക്രിമിനലുകളല്ലെന്നും ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിമിനലുകളായ ചില ആളുകള്‍ സ്വന്തം നാട്ടില്‍ നടന്ന ഒരു സംഭവത്തെ മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നുണ്ട്. സത്യാനന്തരകാലത്ത് ഇത്തരം ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയുണ്ടെന്ന് അവര്‍ക്കറിയാം.
ചാനല്‍ ചര്‍ച്ചയ്ക്കിടയ്ക്ക്, തിരുത്താന്‍ തയ്യാറാകാത്തതെന്തെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, മലപ്പുറമെന്ന ഹാഷ്ടാഗ് താന്‍ തിരുത്തില്ലെന്ന് അയാള്‍ വാശി പിടിക്കുന്നുണ്ടെന്നും നിയമപരമായി നടപടിയെടുക്കേണ്ട വിഷയമാണെന്നും ദീപ നിശാന്ത് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആനയുടെ പേര് ഉമാദേവി എന്നല്ല.
സംഭവം നടന്നത് മലപ്പുറത്തല്ല. പാലക്കാടാണ്..
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
അയാളുടെ പേര് വില്‍സന്‍ എന്നാണ്.
പാലക്കാടാണ് സംഭവം നടന്നതെന്ന് വെച്ച് പാലക്കാട്ടുകാരെല്ലാം ക്രിമിനലുകളല്ല.
പക്ഷേ ക്രിമിനലുകളായ ചില ആളുകള്‍ സ്വന്തം നാട്ടില്‍ നടന്ന ഒരു സംഭവത്തെ മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നുണ്ട്…. സത്യാനന്തരകാലത്ത് ഇത്തരം ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയുണ്ടെന്ന് അവര്‍ക്കറിയാം.
ചാനല്‍ ചര്‍ച്ചയ്ക്കിടയ്ക്ക്, തിരുത്താന്‍ തയ്യാറാകാത്തതെന്തെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, മലപ്പുറമെന്ന ഹാഷ്ടാഗ് താന്‍ തിരുത്തില്ലെന്ന് അയാള്‍ വാശി പിടിക്കുന്നുണ്ട്.
നിയമപരമായി നടപടിയെടുക്കേണ്ട വിഷയമാണ്.