വര്‍ക്കല; കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടിനുനേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നബീല്‍ കല്ലമ്പലം ആരോപിച്ചു.പരിസ്ഥിതി ദിനാചാരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
പരിസ്ഥിതി ദിനമായ ഇന്ന് വര്‍ക്കലയില്‍ കോണ്‍ഗ്രസ് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഡിസിസി സെക്രട്ടറിയും ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ റഹാസിനെ ക്ഷണിക്കാതെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഇ റിഹാസിനെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടിനുനേരെ ഉണ്ടായ ആക്രമണത്തില്‍ കലാശിച്ചത്. വടിവാളും കല്ലും കൊണ്ട് ഇരുവിഭാഗവും ഏറ്റ് മുട്ടി.
അക്രമത്തില്‍ നബീല്‍ കല്ലമ്പലത്തിന്റെ ഉമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റുവെന്നാണ് നബീല്‍ ആരോപിക്കുന്നത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതെസമയം നബീലിന്റെ ആരോപണം റിഹാസ് തള്ളി. സംഭവം ആസൂത്രിതമാണെന്നാണ് റിഹാസ് പറയുന്നത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളും പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post