സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 111 പേര്‍ക്ക്; 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്ന് 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 25 പേര്‍ക്കും തമിഴ്‌നാട് 10 കര്‍ണാടക 3 ഉത്തര്‍പ്രദേശ് ഹരിയാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്ക് വീതവും ഡല്‍ഹി ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.പാലക്കാട് 40, മലപ്പുറം 18 പത്തനംതിട്ട 11 എറണകുളം 10 തൃശ്ശൂര്‍ 8 തിരുവനന്തപുരം 5 ആലപ്പുഴ 5 കോഴിക്കോട് 4 ഇടുക്കി 3 കൊല്ലം 2 വയനാട് 3 കോട്ടയം 1 കാസര്‍കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

അതെസമയം ഇന്ന് 22 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. തിരുവനന്തപുരം 1 ആലപ്പുഴ 4 എറണാകുളം 4 തൃശ്ശൂര്‍ 5 കോഴിക്കോട് 1 കാസര്‍കോട് 7 പേര്‍ക്കുമാണ് ഇന്ന് രോഗം ഭേദപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 1697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 973 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Exit mobile version