കൊച്ചി; സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ദാരുണമായി ആന കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി മലപ്പുറത്തിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ മറുപടിയുമായി സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
നിങ്ങള്‍ ഞങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും വലിയ കോമാളികളാണെന്നാണ് മിഥുന് മാനുവല്‍ കുറിച്ചത്. മനേകാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവാത്തതാണ് ഏറ്റവും വലിയ വസ്തുത. ഇതെന്തു കൊണ്ടാണെന്ന് ലളിതമായി പറഞ്ഞാല്‍. ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ സമയം മുതല്‍ സ്കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയും വളരെ ഗൗരവമായി എടത്തിരുന്നു.
ആ സമയത്ത് നിങ്ങളുടെ മുന്‍തലമുറക്കാര്‍ ആ സമയം ചതിയിലും വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരക്കിലായിരുന്നു. അതിനാല്‍ മിങ്ങളുടെ വര്‍ഗീയ കാര്‍ഡ് കൊണ്ടുള്ള കളി തുടരുക. ഞങ്ങളെ കൂടുതല്‍ വിനോദിപ്പിക്കുക.. ഈ ബുദ്ധിമുട്ടേറിയ കൊറോണ സമയത്ത് മാനസികമായ ഉന്മേഷം ലഭിക്കാന്‍ സഹായിക്കും മിഥുന് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
‘പ്രിയപ്പെട്ട മനേക ഗാന്ധി മാഡം, നിങ്ങള്‍ ഞങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും വലിയ കോമാളികളാണ്. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവാത്തതാണ് ഏറ്റവും വലിയ വസ്തുത. ഇതെന്തു കൊണ്ടാണെന്ന് ലളിതമായി പറഞ്ഞാല്‍. ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ സമയം മുതല്‍ സ്കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയും വളരെ ഗൗരവമായി എടത്തിരുന്നു. ആ സമയത്ത് നിങ്ങളുടെ മുന്‍തലമുറക്കാര്‍ ആ സമയം ചതിയിലും വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരക്കിലായിരുന്നു. അതിനാല്‍ മിങ്ങളുടെ വര്‍ഗീയ കാര്‍ഡ് കൊണ്ടുള്ള കളി തുടരുക. ഞങ്ങളെ കൂടുതല്‍ വിനോദിപ്പിക്കുക.. ഈ ബുദ്ധിമുട്ടേറിയ കൊറോണ സമയത്ത് മാനസികമായ ഉന്മേഷം ലഭിക്കാന്‍ സഹായിക്കും,’ മിഥുന് മാനുവല്‍ തോമസ് കുറിച്ചു.
Discussion about this post