ഞാന്‍ അയാളില്‍ നിന്ന് ‘കോപ്പിയടി’ ആരോപണം നേരിട്ടുണ്ട്’; എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി

തനിക്കെതിരെ കോപ്പിയടി വിവാദം ഉന്നയിച്ച ആളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയാണ് വൈശാഖന്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്.

കവിതാ മോഷണ വിവാദം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ എഴുത്തുകാരന്‍ വൈശാഖന്‍ തമ്പിയാണ് താനും ഒരിക്കല്‍ കോപ്പിയടി ആരോപണം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. തനിക്കെതിരെ കോപ്പിയടി വിവാദം ഉന്നയിച്ച ആളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയാണ് വൈശാഖന്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്.

”വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വ്യക്തിപരമായ അനുഭവത്തിന്റെ അകമ്പടിയോടെ ഞാനെഴുതിയ ഒരു നീണ്ട പോസ്റ്റായിരുന്നു ആധാരം. അതിലെ കുറേ പാരഗ്രാഫുകള്‍ തന്റെ മുന്‍കാല ബ്ലോഗ് പോസ്റ്റില്‍ നിന്നും ഞാന്‍ അതേപടി പകര്‍ത്തിയതാണ് എന്നാരോപിച്ച് സൈബര്‍ ലോകത്തെ പ്രമുഖനായ ഒരു വ്യക്തി ആ പോസ്റ്റിന്റെ കീഴില്‍ തന്നെ വന്നു.” വൈശാഖന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. അദ്ദേഹം പരാമര്‍ശിച്ച പോസ്റ്റില്‍ ചെന്നപ്പോള്‍ താനെഴുതിയ വരികള്‍ അതേപടി കണ്ട് അമ്പരന്നു പോയി എന്ന് വൈശാഖന്‍ വ്യക്തമാക്കുന്നു. നേരിട്ട് പരിചയമില്ലാത്ത അനൂപ് എം ദാസ് എന്ന സുഹൃത്താണ് തന്നെ ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചതെന്നും വൈശാഖന്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

അന്ന് തന്നെ സഹായിക്കാന്‍ ആ സുഹൃത്ത് എത്തിയില്ലെങ്കില്‍ അപമാനഭാരത്താല്‍ എഴുത്തും നിര്‍ത്തി ഐഡിയും പൂട്ടി താന്‍ പോയേനെ എന്നും വൈശാഖന്‍ വ്യക്തമാക്കുന്നു. തന്റെ എഴുത്ത് മോഷ്ടിച്ച ആള്‍ താനത് കണ്ടുപിടിക്കും മുമ്പ് തനിക്കെതിരെ രം?ഗത്ത് വന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അന്ന് തന്നെ കുറ്റാരോപിതനാക്കിയ വ്യക്തി കമന്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടുകളും ലിങ്കും വൈശാഖന്‍ തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Exit mobile version