തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചെത്തിയ കെ സുരേന്ദ്രന് അറസ്റ്റിലായിട്ട് നാളുകള്‍ പിന്നിടുന്നു. ജാമ്യം നിരന്തരം ലഭിച്ചിട്ടും നേതാവിന് പുറത്തിറങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒന്നിനു പുറകെ മറ്റൊന്നായി അറസ്റ്റ് വാറണ്ടുകള്‍ വന്ന് കൊണ്ടേയിരിക്കുകയാണ്. പക്ഷേ നാളിത്ര പിന്നിട്ടിട്ടും ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജാമ്യത്തില്‍ എടുക്കാന്‍ ശ്രമിക്കാത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്ക് അകത്ത് തന്നെ വിഭാഗീയത രൂക്ഷമായി തുടരുകയാണ്.
കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അച്ചടിച്ച പോസ്റ്ററുകള്‍ ചാക്ക് കണക്കിനാണ് കെട്ടികിടക്കുന്നത്. ജയിലിന്റെ മുന്‍പിലും സംസ്ഥാനത്തും ഒട്ടിക്കാന്‍ അച്ചടിച്ച പോസ്റ്ററുകളാണ് കെട്ടി കിടക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയ്ക്കകത്ത് തന്നെ ചോദ്യം ഉയരുകയാണ്. ബിജെപി സംസ്ഥാന ഘടകമാണ് പോസ്റ്ററുകള്‍ അടിച്ച് ഇറക്കിയിട്ടുള്ളത്. ഇത്രയും പോസ്റ്ററുകള്‍ ഇറക്കിയിട്ടും ഒരെണ്ണം പോലും അച്ചടിയ്ക്കാത്തതിലുള്ള അമര്‍ഷം ഉയരുകയാണ്.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ പരിസരത്തും മറ്റ് സ്ഥലങ്ങളിലും പേരിന് ചില പോസ്റ്റര്‍ ഒട്ടിച്ചു എന്നതൊഴിച്ചാല്‍ പോസ്റ്റര്‍ ഇറക്കിയിട്ടില്ല. തിരുവനന്തപുരത്ത് നടക്കുന്നത് ബോധപൂര്‍വമായ ശ്രമമാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. ജില്ലാ നേതൃത്വത്തെയാണ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്. രണ്ട് വിധത്തിലായി ഒരു ലക്ഷം പോസ്റ്ററുകളാണ് അച്ചടിച്ചത്.
Discussion about this post