തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു. ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. തൃശൂര്‍ ഗാന്ധിനഗര്‍ സ്വദേശിനി അല ബി ബാലയും കൊല്ലം സ്വദേശി അരുണുമാണ് ഇന്ന് ക്ഷേത്ര സന്നിധിയില്‍ ആദ്യം വിവാഹിതരായത്. തുടര്‍ന്ന് എട്ട് വിവാഹങ്ങള്‍ നടന്നു. ഒരു വിവാഹ ചടങ്ങില്‍ 10 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വിവാഹങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചാണ് വിവാഹങ്ങള്‍. വിവാഹത്തില്‍ ഫോട്ടോഗ്രാഫി ഉള്‍പ്പെടെ അനുവദിക്കേണ്ടതില്ല എന്നാണ് ദേവസ്വം തീരുമാനം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനാണ് അനുമതിയുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ലോക്ഡൗണ്‍ ഇളവുകള്‍ അടിസ്ഥാനത്തില്‍ ക്ഷേത്രനടയിലെത്തി ഭക്തര്‍ക്ക് തൊഴാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്.
Discussion about this post