തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായ പ്രതികൾക്ക് എതിരെ പോക്സോ ചുമത്തുമെന്ന് പോലീസ്. കേസിൽ ഭർത്താവുൾപ്പെടെയുള്ള ഏഴു പ്രതികൾക്ക് മേലാണ് പോക്സോ ചുമത്തുകയെന്ന് തിരുവനന്തപുരം പോലീസ് വ്യക്തമാക്കി. യുവതിയെ അഞ്ചു വയസ്സുള്ള കുട്ടിയുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്തതിനാലാണ് പോക്സോ ചുമത്തുന്നത്.
യുവതിയുടെ രഹസ്യമൊഴി എടുത്ത ശഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. നാളെയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും തിരുവനന്തപുരം റൂറൽ എസ് പിബി അശോകൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എസ്പി നാളെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു. കസ്റ്റഡിയിലുള്ളവർക്ക് ബലാത്സംഗത്തിലെ പങ്ക് വ്യക്തമായി വരുന്നേയുള്ളുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് യുവതിയെ കണിയാപുരത്ത് വെച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തത്. ഭർത്താവ് യുവതിയെ വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചാണ് ഭർത്താവും കൂട്ടുകാരും യുവതിയെ മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തത്.
Discussion about this post