കൊച്ചി: ആഫ്രിക്കയില്‍ കുടുങ്ങിപ്പോയ ദിലീഷ് പോത്തനും സംഘവും ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും. വൈകീട്ട് ആറ് മണിയോടെ എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരുക. നടന് ദിലീഷ് പോത്തന് അടക്കം 71 പേരാണ് സംഘത്തിലുള്ളത്.
‘ജിബൂട്ടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം ആഫ്രിക്കയില്‍ പോയത്. ഏപ്രില്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ലോക്ക് ഡൗണ്‍ കാരണം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോബി പി സാമും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് സംഘത്തിന്റെ മടക്കയാത്ര സാധ്യമായത്.
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ഒരു ചിത്രം കൂടിയാണിത്. 10 വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയില്‍ തന്നെയാണ്.
Discussion about this post