തിരുവനന്തപുരം: ശബരിമലയില്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവെച്ച എസ്പി യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്കി സര്‍ക്കാര്‍. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്.കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്കി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാല്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എഎന്‍ രാധാകൃഷണന് യതീഷിനോട് കയര്‍ത്ത് രംഗത്തെത്തി. എന്നാല്‍ മന്ത്രിയോട് മാന്യമായി സംസാരിക്കുന്നതിനിടെ രാധാകൃഷണന് ആളാകാന്‍ നോക്കിയതിനെ ഒരു നോട്ടം കൊണ്ട് എസ്പി ചോദ്യം ചെയ്തത് വാര്‍ത്തയായിരുന്നു.
Discussion about this post