തൃശ്ശൂര്‍: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആനയുടെ ദാരുണമായ കൊലപാതകത്തില്‍ മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തിനെതിരേയും സാമുദായിക പ്രാദേശിക സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുന്‍ എസ്എഫ് ഐ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ കെആര്‍ മലപ്പുറം എസ്പി യ്ക്ക് പരാതി നല്‍കി.
മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങള്‍. ഇന്ത്യയില്‍ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ദേശീയ തലത്തില്‍
കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അക്രമങ്ങള്‍ക്കു കാരണം മുസ്ലീം സമുദായം ഭൂരിപക്ഷമായതാണെന്നും വിവിധ സോഷ്യല്‍ മീഡിയ (ട്വിറ്റര്‍, ഫേസ് ബുക്ക് ലരേ) അക്കൗണ്ടുകളിലൂടെ വ്യാജമായി ആരോപിക്കുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ പരാതിയില്‍ പറയുന്നു.
മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂര്‍വ്വം ഒരു ജില്ലയിലെ ജനങ്ങള്‍ക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമായ ആദ്യ പ്രചരണം നടത്തിയത് മുന്‍ കേന്ദ്രമന്ത്രി ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ കടുത്ത വര്‍ഗ്ഗീയ പ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കെതിരെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തും വിധം ബോധപൂര്‍വ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും, സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങള്‍ക്കെതിരേയും ,വിശിഷ്യാ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരേയും സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയ ഇതര വ്യക്തികള്‍ക്കെതിരേയുംഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 അ,120 ആഉള്‍പ്പടെയുള്ള ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ പരാതിയില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തനെതിരേയും സാമുദായിക പ്രാദേശിക സ്പര്‍ദ്ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ മുന്‍ എസ്എഫ് ഐ നേതാവും സുപ്രീം കോടതി അഭിഭാഷകനും ആയിട്ടുള്ള Subhash Chandran K R മലപ്പുറം എസ്പി യ്ക്ക് പരാതി നല്‍കി ????
To
സൂപ്രണ്ട് ഓഫ് പോലീസ്,
മലപ്പുറം
Re: മണ്ണാര്‍ക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തനെതിരേയും സാമുദായിക – പ്രാദേശിക സ്പര്‍ദ്ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരായ പരാതി:
സര്‍,
മെയ് 29 ന് ( ലഭ്യമായ വാര്‍ത്തകള്‍ പ്രകാരം) പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനാന്തരങ്ങളില്‍ അപകടത്തെ തുടര്‍ന്ന് ചരിഞ്ഞ ഒരു കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിനെതിരേയും വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ ദേശീയ തലത്തില്‍ നടക്കുന്നതായി പരാതിക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.
മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങള്‍.ഇന്ത്യയില്‍ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ദേശീയ തലത്തില്‍
കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അക്രമങ്ങള്‍ക്കു കാരണം മുസ്ലീം സമുദായം ഭൂരിപക്ഷമായതാണെന്നും വിവിധ സോഷ്യല്‍ മീഡിയ (ട്വിറ്റര്‍, ഫേസ് ബുക്ക് etc) അക്കൗണ്ടുകളിലൂടെ വ്യാജമായി ആരോപിക്കുന്നു.
മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂര്‍വ്വം ഒരു ജില്ലയിലെ ജനങ്ങള്‍ക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമായ ആദ്യ പ്രചരണം നടത്തിയത് മുന്‍ കേന്ദ്രമന്ത്രി ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ കടുത്ത വര്‍ഗ്ഗീയ പ്രചരണമാണ് നടക്കുന്നത്.
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍, മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കെതിരെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തും വിധം ബോധപൂര്‍വ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും, സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങള്‍ക്കെതിരേയും ,വിശിഷ്യാ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരേയും സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയ ഇതര വ്യക്തികള്‍ക്കെതിരേയും (ലഭ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ അറിയിക്കുന്നതാണ്) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 A,120 Bഉള്‍പ്പടെയുള്ള ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
അഡ്വ.സുഭാഷ് ചന്ദ്രന്‍.കെ.ആര്‍
435,സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ,ന്യൂഡല്‍ഹി
കുറ്റിപ്പുറം, മലപ്പുറം
679571
Discussion about this post