തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കണ്ണൂര്‍ ജില്ലയില്‍ നാല് പ്രദേശങ്ങളും, കൊല്ലം ജില്ലയില്‍ മൂന്ന്, പാലക്കാട് ജില്ലയില്‍ രണ്ട് പ്രദേശങ്ങളെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയി. അതെസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവാണ് ഉണ്ടാകുന്നത്. ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്ന് 94 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശത്തുനിന്നും 37 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ഏഴു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. ഇന്ന് മൂന്നു പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി ഷബ്നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 14 ആയി.
അതെസമയം ഇന്ന് 39 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 884 പേര് ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒന്നേ മുക്കാല്‍ ലക്ഷം എത്താറായി.
Discussion about this post