കോഴിക്കോട്: കോഴിക്കോട് വടകര തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കടയ്ക്ക് നേരെ ആക്രമണം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കട അക്രമികള്‍ അടിച്ച് തകര്‍ത്തു. കടയുടെ ഷട്ടറും മീന്‍ വില്ക്കാന് ഉപയോഗിക്കുന്ന സ്റ്റാന്റും അക്രമികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.
രാവിലെ പ്രദേശവാസികളാണ് വാര്‍ഡ് അംഗത്തെയും പോലീസിനെയും വിവരമറിയിച്ചത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് മത്സ്യക്കച്ചവടക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post