മലപ്പുറം: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം പാലക്കാട് ജില്ലയിലായിട്ടും മലപ്പുറത്തെ പഴി പറയുന്നത് ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും മേനക ഗാന്ധിയും കാര്യങ്ങള്‍ പഠിക്കാതെയും മലപ്പുറത്തെ മനസിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
പാലക്കാട് തിരുവിഴാംകുന്നാണ് പൈനാപ്പിളില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്നാണ് ഗര്‍ഭിണിയായ പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ സോഷ്യല്‍മീഡിയയിലും വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിനിടെ വര്‍ഗീയത കൂട്ടി കലര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്കി നടന് നീരജ് മാധവനും രംഗത്ത് വന്നിരുന്നു.
Discussion about this post