തൃശ്ശൂര്‍; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തുടക്കും കുറിച്ച ടിവി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക സിനിമ രംഗത്തെ നിരവധി ആളുകളാണ് ടിവി ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നത്.
ഇപ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്. പിവി അന്‍വര്‍ എംഎല്‍എ 100 ടിവി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിവി അന്‍വര്‍ 100 ടിവി നല്‍കുമെന്ന കാര്യം ഡിവൈഎഫ്‌ഐ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് എഎ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
നേരത്തെ കോടിയേരി ബാലകൃഷ്ണന്‍, സിനിമ താരങ്ങളായ മഞ്ജു വാര്യര്‍, ബി ഉണ്ണിക്കൃഷ്ണന്‍, തുടങ്ങി നിരവധി ആളുകള്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.
Discussion about this post