വൈക്കത്തഷ്ടമി ആഘോഷത്തിനിടെ സംഘര്‍ഷം; യുവാവിനെ കരിമ്പ് തണ്ടിന് അടിച്ചു കൊന്നു

തട്ടുകടയില്‍ വെച്ച് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം നഗരത്തിലേക്ക് നീണ്ടു.

വൈക്കം: വൈക്കത്തഷ്ടമി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ കരിമ്പ് തണ്ടിന് തലയ്ക്ക് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (24) ആണ് മരിച്ചത്. വൈക്കത്തഷ്ടമിയ്ക്കിടെ ക്ഷേത്രത്തിന് പുറത്തുവച്ചുണ്ടായ വാക്കുതര്‍ക്കമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

തട്ടുകടയില്‍ വെച്ച് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം നഗരത്തിലേക്ക് നീണ്ടു. വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചപ്പോള്‍ കരിമ്പ് തണ്ട് എടുത്ത് യുവാവിന് നേരെ തിരിയുകയായിരുന്നു. തലയ്ക്ക് ശക്തിയായി അടിയേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയി സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version