തൃശ്ശൂര്‍: മലപ്പുറത്ത് ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
‘ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ഒട്ടും സ്വീകാര്യമല്ല’ എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്.
മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. ആനയുടെ വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയിരുന്നു. എന്നാല്‍ അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ പിടിയാന ആരെയും ഉപദ്രവിച്ചിരുന്നില്ല.
ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നില്‍ക്കുകയായിരുന്നു. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വെള്ളത്തില്‍ നിന്ന് കയറി വരാന്‍ ആന തയ്യാറായില്ല. ഒടുവില്‍ നിന്ന നില്പ്പിലാണ് ആന ചരിഞ്ഞത്.
Discussion about this post