കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. ബന്ധുവായ കുമരകം സ്വദേശിയായ യുവാവാണ് പിടിയിലായത് എന്നാണ് വിവരം.
കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നു.
കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്ന നിഗമനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവിനും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഈ ഇടപാടുകളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് സ്വര്‍ണാഭരണങ്ങളും കാറും മോഷ്ടിച്ചതെന്നാണ് നിഗമനം.