കൊച്ചി: മലപ്പുറത്ത് ഗര്‍ഭിണിയായ ആന ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. രാഷ്ട്രീയ- സാംസ്കാരിക- സിനിമ താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് ഈ ക്രൂരതയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തിയത്. കണ്ണില്ലാ ക്രൂരതയ്ക്ക് എതിരെ രൂക്ഷ പ്രതികരണങ്ങളാണ് സൈബര്‍ ലോകത്ത് നടക്കുന്നത്. ആന ചരിയാന്‍ കാരണമായവരെ ഉടന്‍ കണ്ടെത്തി നിമയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
ഇതിനിടയില്‍ ഗര്‍ഭിണിയായ ആനയെ പൈനാപ്പിളില്‍ പടക്കം വെച്ച് നല്കി ഉപദ്രവിച്ച് കൊന്ന സാമൂഹിക വിരുദ്ധരെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ പരിതോഷികം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ ഇന്ത്യ.
സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു. അത് മാത്രമല്ല സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഈ കാട്ടന ഗര്‍ഭിണി കൂടിയായിരുന്നു.
Discussion about this post