തൃശ്ശൂര്‍: ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത അധ്യാപികമാരെ അശ്ലീലം പറഞ്ഞ സംഭവത്തില്‍ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്. അതിനിടയില്‍ അശ്ലീലം പറഞ്ഞ ഞരമ്പന്‍മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം വിനീത കോശി. ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത ടീച്ചര്‍മാരെ അശ്ലീലം പറഞ്ഞവര്‍ക്ക് രോഗമാണ്. അത് വീട്ടില്‍ നിന്ന് തന്നെ മാറ്റേണ്ടതാണെന്നും വിനീത കോശി പറഞ്ഞു.
ഞരമ്പന്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വീഡിയോ എടുക്കുക എന്നിട്ടു ഈ ടീച്ചര്‍ നെ പറഞ്ഞ അതെ കമന്റ് ഒക്കെ പറഞ്ഞു നോക്കുക. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക. ഉറപ്പായും ഭേദം ഉണ്ടാകും.-വിനീത കോശി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത കോശി വിമര്‍ശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഈ മുകളില്‍ കാണുന്ന screeshots ഒക്കെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത ഒരു ടീച്ചര്‍ നെ പറ്റിയാണ്. ടീച്ചര്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാവും ഏതു നേരത്താണോ നീല സാരി ഉടുക്കാന്‍ തോന്നിയത് എന്ന് . സത്യത്തില്‍ ടീച്ചര്‍ ഇനി ഏതു കളര്‍ സാരി ഉടുത്താലും ഇതൊക്കെ തന്നെ കേക്കേണ്ടി വന്നേനെ. ഈ കമന്റ് പറഞ്ഞ ചേട്ടന്മാരെ നമ്മക്ക് ഒരിക്കലും തെറ്റ് പറയാന്‍ പറ്റില്ല കാരണം ഇത് ഒരുതരം രോഗം ആണ്. ഇതിനു എതിരെ എത്ര protest നടന്നാലും ഇതൊന്നും മാറാനും പോണില്ല. പക്ഷെ ചില പൊടി കൈകള്‍ ഉപയോഗിച്ച് ഇത് വീട്ടില്‍ തന്നെ മാറ്റാന്‍ കഴിയും.
ചെയ്യണ്ടത് ഇത്ര മാത്രം :
ആദ്യം നിങ്ങള്‍ക്കു ഏറ്റവും പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വീഡിയോ എടുക്കുക എന്നിട്ടു ഈ ടീച്ചര്‍ നെ പറഞ്ഞ അതെ കമന്റ് ഒക്കെ പറഞ്ഞു നോക്കുക. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക. ഉറപ്പായും ഭേദം ഉണ്ടാകും. ഇതൊക്കെ വീട്ടില്‍ താനെ തീര്‍ക്കാവുന്ന രോഗമേ ഉള്ളു. അതിനു ഇനി പോലീസ് നെ ഒക്കെ ഇടപെടുത്തി, ഈ covid കാലത്തു അവര്‍ക്കു കൂടുതല്‍ തലവേദന ഉണ്ടാക്കണോ. മാത്രമല്ല വല്ലവന്റേം പെണ്ണിനേയും ഭാര്യെനെയും അമ്മയേം ഒക്കെ പറഞ്ഞു നാട്ടുകാരുടെ കൈയില്‍ നിന്ന് ഇത്രേം തെറിയും വാങ്ങേണ്ട ആവശ്യവും ഇല്ല.
NB : ഗുരുക്കന്മാരെ എന്നും ആദരവോടെ കണ്ട നാടാണിതു അതും കൂടി ഇല്ല എന്ന് കേള്‍പ്പിക്കേണ്ടി വരുത്തലെ