പാലക്കാട്: പാലക്കാട് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ (74)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവര്‍ മരിച്ചത്.
മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ കൊവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇതിനിടയില്‍ പ്രമേഹ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും.
Discussion about this post