ആലുവ: ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണത്തിനായി പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ച് മാറ്റി.
കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചുമാറ്റുന്നത്. കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
നേരത്തേ ആലുവ കാലടി മണപ്പുറത്ത് 80 ലക്ഷം മുടക്കി പണിത മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത് കളഞ്ഞത് ഏറെ വിവാദമമായിരുന്നു. സെറ്റ് വലിയ ചുറ്റികകള് കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം അവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
Discussion about this post