തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ റണ്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനം. നിലവില്‍ നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കാനാണ് ട്രയല്‍ റണ്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടിയത്. ഇതിനിടെ പരിഹാരിക്കാനാകും എന്ന വിശ്വാസത്തിലാണ് അധികൃതര്‍. ഈ സമയമത്രയും വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയും ചെയ്യും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്തിരുന്നു. നേരത്തെ ഒരാഴ്ചയായിരുന്നു ട്രയല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം കൈകൊണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടാതിരുന്ന നിലയില്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനലില്‍ പുനഃസംപ്രക്ഷണം ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ടിവി, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രയല്‍ നടത്തുന്ന കാലയളവിനുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുമാണ് തീരുമാനം.
Discussion about this post