തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വര്‍ഗീസ് (77)ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വര്‍ഗീസ് മരണപ്പെട്ടത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശ്വാസകോശ രോഗത്തിന് പുറമേ മറ്റ് ഗുരുത രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കുന്നത്. അതേസമയം എങ്ങനെയാണ് രോഗബാധിതനായതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Discussion about this post