കൊച്ചി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന് 60 (തേവര) ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സര്‍വൈലന്‍സ് ഓഫീസറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറുപതാം ഡിവിഷനെ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ഇവിടെ ഫുള്‍ ലോക് ഡൗണ്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അവശ്യ സേവനങ്ങളൊഴികെയുള്ളവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കും.
മലപ്പുറം ജില്ലയിലെ ആനക്കയത്തെയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 123 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 627 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post