കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപരമായി മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം ശക്തമായതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുന്നത്. വ്യാപകമായ മഴയുടെ അടിസ്ഥാനത്തില്‍ തിരുവനനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിക്കുമ്പോള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുകയും ചെയ്തു.

മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂണ്‍ 2: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.
ജൂണ്‍ 3: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.
ജൂണ്‍ 4: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്.
ജൂണ്‍ 5: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍.
ജൂണ്‍ 6: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം.

Exit mobile version