കൊല്ലം: കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച 12 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. കൊല്ലം കളക്ടറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂണ്‍ രണ്ടിന് കുഞ്ഞിന് 12 ദിവസം പ്രായമാകും.
പരിചയ സമ്പന്നയായ ഒരു നിയോനാറ്റല്‍ കെയര്‍ നഴ്‌സിന്റെ പരിചരണം പ്രത്യേകമായി നല്‍കിട്ടുണ്ട്. പ്രത്യേക സംവിധാനത്തില്‍ എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്‍കുന്നത്.നവജാത കോവിഡ് ശിശുക്കള്‍ക്ക് നല്‍കുന്ന കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് കുട്ടിയെ പരിചരിക്കുന്നതെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കുഞ്ഞ് കോവിഡ് രോഗിയുടെ ആരോഗ്യനില തൃപ്തികരം
സംസ്ഥാനത്ത് ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞ് കോവിഡ് രോഗിയുടെ ആരോഗ്യനില തൃപ്തികരം. ഇന്ന്(ജൂണ്‍ 2) 12 ദിവസം പ്രായമാകുന്ന കുഞ്ഞിന് നേരിയ നിര്‍ജലീകരണം മാത്രമാണ് വിക്‌ടോറിയ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പരിചരിച്ച് നിര്‍ജലീകരണം മാറ്റയിട്ടുണ്ടെന്നും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള മറ്റ് അസ്വസ്ഥതകള്‍ ഇല്ലായെന്നും (ജൂണ്‍ 1) പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പരിചസമ്പന്നയായ ഒരു നിയോനാറ്റല്‍ കെയര്‍ നഴ്‌സിന്റെ പരിചരണം പ്രത്യേകമായി നല്‍കിട്ടുണ്ട്. പ്രത്യേക സംവിധാനത്തില്‍ എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്‍കുന്നത്. ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ആയതിനാല്‍ നവജാത കോവിഡ് ശിശുക്കള്‍ക്ക് നല്‍കുന്ന കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് കുട്ടിയെ പരിചരിക്കുന്നതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്