തൃശൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ നഴ്സ് മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ജിബു (32) ആണ് മരിച്ചത്. പാലക്കാട് നിന്നും രോഗിയെ കൊണ്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ചാണ് അപകടം നടന്നത്.
കഴിഞ്ഞ മാസവും രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ട് തൃശ്ശൂരില്‍ ഒരു നഴ്സ് മരിച്ചിരുന്നു. തൃശൂര്‍ അന്തിക്കാട് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആംബുലന്‍സിലുണ്ടായിരുന്ന നഴ്സ് മരിച്ചത്. പെരിങ്ങോട്ടുക്കര സ്വദേശിയായ ഡോണ (23) ആണ് മരിച്ചത്. 108 ആംബുലന്‍സിലെ നഴ്സായി ഇവര്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
Discussion about this post