തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കഴിഞ്ഞ ദിവസം മുതലാണ് ആരംഭിച്ചത്. ക്ലാസുകള്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ക്ലാസുകള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനിടെ അധ്യാപകരെ പരിഹസിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. നിരവധി ട്രോളുകളാണ് ഇതിനെ കുറിച്ച് വന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരെ ട്രോളുന്നവന്മാരൊക്കെ മുഴു വട്ടന്മാരോ, വികലമായ മനസിന്റെ ഉടമകളോ ആണെന്നാണ് സംവിധായകന്‍ എംഎ നിഷാദ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. അത്തരക്കാര്‍ക്ക് തന്റെ മുഖപുസ്തക സൗഹൃദ കൂട്ടായ്മയില്‍ ഇടമില്ലെന്നും എന്തൊരു തോല്‍വിയാടേ നീയൊക്കെ, കഷ്ടം എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുത്ത സായി ശ്വേത എന്ന അധ്യാപികയാണ് കഴിഞ്ഞ ദിവസം ട്രോളന്മാരുടെ വലയില്‍ അകപ്പെട്ടത്. എന്നാല്‍ ടീച്ചര്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയിലടക്കം ലഭിച്ചത്. നിരവധി പ്രമുഖരാണ് ഇതിനോടകം ടീച്ചറെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍. കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയുമെന്നാണ് ടീച്ചറെ അഭിനന്ദിച്ച് കൊണ്ട് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post