കോഴിക്കോട്: ഇത്തവണത്തെ സ്കൂള്‍ വര്‍ഷാരംഭം ചരിത്രമായിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെര്‍ച്വല്‍ ക്ലാസ്മുറികളിലേക്കാണ് ഇത്തവണ കുട്ടികളെത്തിയത്. അധ്യാപകര്‍ നേരെ കുട്ടികളുടെ അടുത്തേക്കെത്തിയത് പുത്തന്‍ അനുഭവം തന്നെയായിരുന്നു.
സാധാരണ വിദ്യാര്‍ഥികള്‍ക്ക് മാത്രം കിട്ടുന്ന അവസരമാണ് ഇത്തവണ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ എല്ലാവര്ക്കും ലഭ്യമായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളില്‍ കേരളത്തെ ഒന്നടങ്കം കയ്യിലെടുത്ത ഒരു ടീച്ചറാണ് ഇന്നത്തെ സോഷ്യല്‍മീഡിയ താരമായിരിക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെ കൈയ്യിലെടുക്കാന്‍ തങ്കു പൂച്ചയും മിട്ടുപൂച്ചയുമായെത്തിയ സായി ശ്വേത എന്ന ടീച്ചറാണ് കേരളക്കരയെ കൈയ്യിലെടുത്തത്.
അത് എല്ലാവ
എന്റെ തങ്കു പൂച്ചേ… മിട്ടു പൂച്ചേ… എന്ന വിളികളോടെ എത്തിയ സായി ശ്വേത എന്ന കോഴിക്കോട്ടുകാരി അധ്യാപികയാണ് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ശ്രദ്ധ നേടിയത്. മുതുവടത്തൂര്‍ എല്‍പി സ്കൂള്‍ അധ്യാപികയാണ് സായി. ഭര്‍ത്താവ് ദിലീപ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു.
‘ഒന്നാം ക്ലാസ് അല്ലേ, കുട്ടികളുടെ ഇഷ്ടം നേടേണ്ടേ. അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണമല്ലോ, അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.” ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങള്‍ മാത്രമായിരുന്നില്ല, കേരളം ഒന്നാകെയായിരുന്നു.
ടിക്ടോക് വീഡിയോകളൊക്കെ ചെയ്യാറുണ്ട്. പിന്നെ അത്യാവശ്യം ഡാന്‍സൊക്കെ ചെയ്യും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ക്ലാസെടുക്കാന്‍ അത് സഹായകമായി. അത് എല്ലാവര്ക്കും ഇഷ്ടമായെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. നിമിഷനേരം കൊണ്ട് ക്ലാസ് വൈറലാക്കിയ ട്രോളന്മാര്ക്ക് നന്ദി.’ സായി പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് അധ്യാപിക ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓണ്‍ലൈനായി ക്ലാസെടുക്കാന്‍ അവസരം കിട്ടി. നാളെ 10.30 മുതല്‍ ക്ലാസുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമാണ് ഉള്ളത്.”
Discussion about this post