തിരുവനന്തപുരം: വീട്ടില്‍ ടിവിയോ സ്മാര്‍ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠിക്കാനായി ഒരു പദ്ധതി തയ്യാറാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ടെലിവിഷന്‍ ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് വേണ്ടി അയല്പക്ക പഠന കേന്ദ്രങ്ങള്‍ ഒരുക്കും. ഇവ കെഎസ്എഫ്ഇ സ്പോണ്സര് ചെയ്യും. പഠനകേന്ദ്രത്തില്‍ ടെലിവിഷന്‍ വാങ്ങാനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്സിഡിയായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തേ ശമ്പളം സംഭാവന നല്‍കിയതില്‍ നിന്നാണ് ഈ തുക കണ്ടെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെലിവിഷന്‍ വാങ്ങാനുള്ള 25 ശതമാനം ചിലവും പഠന കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റ് ചിലവുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ
സ്പോണ്‍സര്‍മാരെയോ കണ്ടെത്തണം. കുടുംബശ്രീയുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബങ്ങള്‍ക്ക് ലാപ്ടോപ് വാങ്ങാന്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ ഒരു ലക്ഷത്തി ഇരുപതിനായിരം ലാപ്ടോപ്പുകള് 7000 പ്രോജക്ടറുകള് 4445 ടിവി തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലത്ത് കൊണ്ട് പോയി ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post