കോട്ടയം: കോട്ടയത്ത് വീട്ടമ്മ വീടിനുള്ളില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍. താഴത്തങ്ങാടി ഷാനി മന്‍സിലില്‍ ഷീബ സാലി(60)യാണ് മരിച്ചത്. ഭര്‍ത്താവ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍. അബ്ദുള്‍ സാലി(65)യെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടില്‍ കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കൈ കാലുകള്‍ കെട്ടിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.
മകള്‍ വിദേശത്തായതിനാല്‍ ദമ്പതിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ തനിച്ചാണെന്ന് അറിയുന്നവരാണ് കൊലപാതകത്തിനും മോഷണത്തിനും പിന്നിലെന്നാണ് പോലീസ് നിഗമനം.
രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി
പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നി രക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.
ഇവരുടെ വീട്ടിലെ കാര്‍ കാണാതായിട്ടുണ്ട്. മോഷണശ്രമം സംശയിക്കുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post