കിളിമാനൂര്‍: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തെറിച്ചുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പാപ്പാല അലവക്കോട് ശ്രീനിലയത്തില്‍ (മേലതില്‍ പുത്തന്‍വീട്ടില്‍) പരേതനായ സുരേന്ദ്രന് നായരുടെ ഭാര്യ ലില്ലികുമാരി(മോളി-56) ആണ് അപകടത്തില്‍ മരിച്ചത്. വാമനപുരം സിഎച്ച്സിയിലെ ജീവനക്കാരിയാണ് മരിച്ച ലില്ലികുമാരി.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് തൊളിക്കുഴിയിലാണ് ദാരുണമായ അപകടം നടന്നത്. കടയ്ക്കല്‍ കൊല്ലായിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്. റോഡിലെ ബമ്പ് മറികടക്കുമ്പോള്‍ ലില്ലികുമാരി ബൈക്കില്‍നിന്നു തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലില്ലികുമാരിയെ കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍: സൂര്യ, സൂരജ്. മരുമക്കള്‍: ഷാജി, മാളവിക. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്തു.
Discussion about this post