സീതത്തോട്: നീണ്ടനാളത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലേക്ക് കാലു കുത്തുമ്പോൾ മത്തായി മാഷിന് ഒട്ടും ആശങ്കയില്ല. തന്റെ കൈകളിൽ ഭദ്രമായിരുന്ന സ്കൂളിന്റെ സുരക്ഷിതത്വം ഇനി സ്വന്തം ഭാര്യയുടെ ഉത്തരവാദിത്തമാവുകയാണ്. കോട്ടമൺപാറ യുപി സ്കൂളിലെ പ്രധാനാധ്യാപകനായ കുമ്പളാംപൊയ്ക കണ്ണംപാറ തടത്തിൽ കെജെ മത്തായിയാണ് പ്രധാനധ്യാപകന്റെ ഇരിപ്പിടം ഭാര്യയ്ക്കു കൈമാറിയ ശേഷം പടിയിറങ്ങുന്നത്.
കോട്ടമൺപാറ യുപി സ്കൂളിൽ 25 വർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന പ്രധാനാധ്യാപകനായ കുമ്പളാംപൊയ്ക കണ്ണംപാറ തടത്തിൽ കെജെ മത്തായിയുടെ പിൻഗാമിയാവുകയാണ് ഭാര്യ സിസിലി ഏബ്രഹാം. 19 വർഷം സർവീസുള്ള സിസിലി മൈലപ്ര എംഎസ്സി എൽപി സ്കൂളിൽ നിന്നാണ് കോട്ടമൺപാറ സ്കൂളിലേക്ക് പ്രധാന്യധ്യാപികയായി എത്തിയത്.
Discussion about this post