കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് യാത്ര പുറപ്പെട്ടത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്. യാത്രക്കാര്‍ക്ക് മുന്നറിയിപ്പൊന്നും നല്‍കാതെയാണ് വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടുനിന്നാക്കാന് റെയില്‍വേ അവസാനനിമിഷം തീരുമാനിച്ചത്. കണ്ണൂരില്‍നിന്ന് ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ യാത്ര ഇതോടെ മുടങ്ങി.
ജനശതാബ്ദിയില്‍ യാത്ര ചെയ്യുന്നതിനായി കണ്ണൂരില്‍നിന്നുള്ള റിസര്‍വേഷന്‍ സ്വീകരിക്കുകയും യാത്രക്കാര്‍ വണ്ടി പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് സ്റ്റേഷനിലെത്തണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരില്‍ പലരും തലേദിവസം തന്നെ റെയില്‍വേസ്റ്റേഷനിലെത്തി തങ്ങിയിരുന്നു. എന്നാല്‍ രാത്രി വൈകി വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടുനിന്നാക്കുകയായിരുന്നു. രാത്രി 12.15-ഓടെയാണ് കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
കോഴിക്കോട് നിന്ന് ടൈംടേബിള്‍ പ്രകാരമുള്ള സമയത്താണ് യാത്രക്കാരുമായി വണ്ടി പുറപ്പെട്ടത്. കണ്ണൂരില്‍നിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങളെല്ലാം റെയില്‍വേ പൂര്‍ത്തിയാക്കിയതാണെന്നും എന്നാല്‍ യാത്രക്കാരെ പരിശോധിച്ച് കൊവിഡ് ബാധയില്ലെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതാണ് വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടേക്ക് മാറ്റിയതെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്.
കണ്ണൂരില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യവും ഇതിന് പ്രേരണയായി. അതേസമയം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങിലും ജനശതാബ്ദി കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെടുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട വണ്ടി കണ്ണൂരിലേക്ക് പോകുമോ എന്ന കാര്യവും വ്യക്തമല്ല.
Discussion about this post