തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്ത് പുനഃരാരംഭിച്ചു. ആറ് ട്രെയിനുകളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-കോഴിക്കോട് പ്രത്യേക ജനശതാബ്ദി, തിരുനന്തപുരം-എറണാകുളം പ്രതിദിന എക്സ്പ്രസ്, തിരുവനന്തപുരം-ലോക്മാന്യതിലക് പ്രതിദിന സ്പെഷ്യല്‍ എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദിന് പ്രതിദിന സ്പെഷ്യല്‍, തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ജനശതാബ്ധി, എറണാകുളം-നിസാമുദ്ദിന് പ്രതിവാര പ്രത്യേക തുരന്തോ എക്സ്പ്രസ് എന്നിവയാണ് ഇന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ജനറല്‍ ടിക്കറ്റ് ഉണ്ടായിരിക്കില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഹെല്‍ത്ത് സ്ക്രീനിനിങ്, ടിക്കറ്റ് ചെക്കിങ് എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സ്റ്റേഷന് അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ യാത്രക്കാരുടെ ഫോണില്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം.
സ്ക്രീനിങ് പൂര്‍ത്തിയാക്കാത്തവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യാത്രക്കാര്‍ യാത്രയിലുടനീളം മാസ്ക് ധരിക്കണമെന്നും ആവശ്യത്തിന് സാനിറ്റൈസര്‍ കൈയില്‍ കരുതണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post