ആലപ്പുഴ: പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്(28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. കായംകുളം ചേരാവള്ളി സ്വദേശികളാണ് മരിച്ച യുവാക്കള്‍.
യുവാക്കള്‍ ചൂണ്ടയിടാനായിട്ടാണ് ഹരിപ്പാട് ആഞ്ഞിലിമൂട്ടില്‍ പാലത്തിനു സമീപമെത്തിയത്. നാല് പേര് അടങ്ങുന്ന സംഘമായിരുന്നു ചൂണ്ടയിടാന്‍ എത്തിയത്. ഇതിനിടെ അനസും, ജിബിനും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Discussion about this post