തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആര് ശ്രീലേഖ ചുമതലയേറ്റു. ഫയര്‍ഫോഴ്സ് മേധാവിയായാണ് ചുമതലയേറ്റെടുത്തത്. ഡിജിപി എ ഹേമചന്ദ്രന് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ശ്രീലേഖ ചുമതലയേല്‍ക്കുന്നത്.
നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്നു ആര് ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. 1988 ല്‍ കോട്ടയം എസ്പി ആയാണ് സര്‍വീസ് ആരംഭിച്ചത്.
കാക്കി അണിയും മുന്നേ കോളേജ് അധ്യാപിക, റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവീണ്‍ വധക്കേസ്, കിളിരൂര്‍ തുടങ്ങിയ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു. സുപ്രധാനപ്പെട്ട പല ചുമതലകളും വഹിച്ചശേഷമാണ് ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേല്‍ക്കുന്നത്.
Discussion about this post