പാലക്കാട്: കുളിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ചാലിശ്ശേരി മണാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാദിക്കിന്റെ മകനാണ് മരിച്ചത്. പതിനൊന്ന് മാസം പ്രായമായ മുഹമ്മദ് നിസാന്‍ ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ കുട്ടി തലകീഴായി കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്. കാഴ്ച കണ്ട് ഇവര്‍ നിലവിളിച്ചതോടെ വീട്ടിലുള്ളവരും സമീപത്തുള്ളവരും ഓടിയെത്തി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഈ വീട്ടില്‍ താമസിക്കുന്ന ഇന്‍ഡോറില്‍ നിന്നെത്തിയ കുഞ്ഞിന്റെ പിതൃ സഹോദരന് കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. ഇയാളുടെ കൂടെ വന്ന കുട്ടിയുടെ പിതാവ് ഹോം ക്വാറന്റീനിലായിരുന്നു.
അതിനാല്‍ കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിന് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുകയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.
Discussion about this post