മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇനി കോവിഡ് പരിശോധനാഫലം രണ്ട് മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതിനായി രണ്ട് ട്രൂനാറ്റ് കോവിഡ് ടെസ്റ്റ് മെഷീനുകളാണ് ലാബില്‍ സ്ഥാപിച്ചിട്ടുള്ളത്.
പ്രധാനമായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കോവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്തുനിന്നെത്തുന്നതോ ആയ ഗര്‍ഭിണികളുടെയും സ്രവ പരിശോധനയ്ക്കാണ് ട്രൂനാറ്റ് ഉപയോഗിക്കുന്നത്.
ഇതില്‍ ഒരേസമയം രണ്ട് സാമ്പിളുകള്‍ പരിശോധിക്കുവാന്‍ സാധിക്കും. 25 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൃതശരീരങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനും പുതിയ ടെസ്റ്റ് മെഷീനില്‍ സംവിധാനമുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേസ് അഥവാ പിസിആര്‍ മെഷീനിലൂടെ പരിശോധന നടത്തുന്നത്. കൂടാതെ നൂതന സംവിധാനങ്ങളുപയോഗിച്ച് കോവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന കോവിഡ് വിസ്കുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post