തിരുവനന്തപുരം: തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടര്‍മാര്‍ നഴ്സുമാരും ക്വാറന്റീനില്‍. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള് വിവരം മറച്ചുവച്ച് ചികിത്സ തേടിയതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയത്.
വീണ് പരുക്കേറ്റെന്ന് പറഞ്ഞാണ് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആശുപത്രിയിലെത്തിയത്. കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കുന്ന ആള് ആണെന്ന കാര്യം മറച്ച് വച്ചായിരുന്നു ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഹൈദരാബാദില്‍ നിന്നാണ് ഇയാള്‍ എത്തിയത്.
ആശുപത്രിയില്‍ എത്തിയ ഇയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. പിന്നാലെയാണ് കൊവിഡ് നിരീക്ഷണത്തിലായിരുന്നെന്നു പറയുന്നത്. ഇതോടെയാണ് ഡോക്ടര്‍മാരും രണ്ടു നഴ്സുമാരും ക്വാറന്റീനില്‍ പ്രവേശിച്ചത്. പരുക്കേറ്റയാളുെട സ്രവം പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.
Discussion about this post