മുളന്തുരുത്തി: പിറവത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എം. ആശിഷിനെ ബിജെപി പിറവം മണ്ഡലം സെക്രട്ടറി കമ്പിവടികൊണ്ട് ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ പേപ്പതിക്കടുത്ത് വച്ച് ആക്രമിച്ചുവെന്നാണ് പരാതി. വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണമെന്നും പരാതിയില്‍ പറയുന്നു.
ബൈക്കില്‍ പോയ തന്നെ മണ്ഡലം സെക്രട്ടറി ശൈലേഷ്‌കുമാറിന്റെ വീടിനുസമീപം വച്ച് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ആശിഷ് പറഞ്ഞു. പരിക്കേറ്റ ആശിഷിനെ പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ് ആശിഷ്.
ബിജെപിയിലും വ്യക്തിപരമായും ഉണ്ടായിട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് ആക്രമണമെന്ന് മുളന്തുരുത്തി സിഐ വിഎസ്. ശ്യാംകുമാര്‍ അറിയിച്ചു. എം. ആശിഷിനെ ബിജെപിയില്‍ തന്നെയുള്ള നേതാവാണ് ആക്രമിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതായും സിഐ പറഞ്ഞു.
അതെസമയം തന്റെ അമ്മയെ ആക്രമിച്ചത് കൊണ്ട് ആശിഷിനെ അടിക്കേണ്ടി വന്നതാണ് എന്നാണ് പിറവം മണ്ഡലം സെക്രട്ടറി ശൈലേഷ്‌കുമാര്‍ പറയുന്നത്. ആശിഷ് തന്റെ വീട്ടില്‍ വന്ന് വടി ഉപയോഗിച്ച് തന്നെ അടിച്ചെന്നും എന്നാല്‍ അടികൊള്ളാതെ ഒഴിഞ്ഞുമാറിയപ്പോള്‍, തന്റെ അമ്മയെ ആക്രമിച്ചതോടെ തിരിച്ചടിക്കേണ്ടി വന്നതാണെന്നുമാണ് ശൈലേഷ്‌കുമാര് പറയുന്നത്. അമ്മയെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശൈലേഷ് പറഞ്ഞു.
Discussion about this post